---
title: "കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്"
english_title: "Incident of armed attack on locals at River View Point in Kannur, case filed against 15 people;"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302459/Incident of armed attack on locals at River View Point in Kannur, case filed against 15 people;"
published_at: "2025-07-14T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6874bc1fc106d_Screenshot_20250714_133859_Samsung_Internet.jpg"
keywords: []
---

# കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്

> **Lead Summary:** കണ്ണൂർ :കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്;ഇന്നലെ വൈകിട്ടാണ് വ്യൂ

## Article Content

കണ്ണൂർ :കണ്ണൂരിൽ റിവർ വ്യൂ പോയന്റിൽ ആയുധവുമായെത്തി നാട്ടുകാരെ ആക്രമിച്ച സംഭവം, 15 പേർക്കെതിരെ കേസ്;ഇന്നലെ വൈകിട്ടാണ് വ്യൂ

പോയന്റിലെത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. 15 പേർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു. ഇതിൽ ഷുഹൈബ് വധക്കേസ് പ്രതി ദീപ് ചന്ദുമുണ്ട്.

മൂന്ന് വാഹനങ്ങളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അക്രമി സംഘത്തിന്റെ കാർ മറഞ്ഞു. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാജി കുറ്റിയാടൻ (47), കെ.കെ. സുജിത്ത് (38), ആർ.വി. സതീശൻ (42), കെ. ജിതേഷ്, (40), പി. രഞ്ജിത്ത് (29) എന്നിവരെയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302459/Incident of armed attack on locals at River View Point in Kannur, case filed against 15 people;)